സംസ്ഥാന ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടായതായി അമിത് ഷാ കുറ്റപ്പെടുത്തി.
അനുകൂലമായ സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇതു പ്രവര്‍ത്തകരുടെ വീഴ്ചയായി കാണാനാവില്ല. നേതൃത്വത്തിനാണ് അതിന്റെ ഉത്തരവാദിത്തം. എല്ലാം നല്‍കിയിട്ടും ഒന്നും നേടാനായില്ലെന്നും അമിത് ഷാ തുറന്നടിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലാണ് ദേശീയ അധ്യക്ഷന്റെ വിമര്‍ശനം. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം സംസ്ഥാനത്തിനു നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപ്പോലും ഒപ്പം നിര്‍ത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലെന്നാണു സൂചന. ആര്‍എസ്എസ് ആവശ്യപ്പെടുന്ന ഫോര്‍മുല പ്രകാരമുള്ളയാളെ അധ്യക്ഷനാക്കാനാണ് അമിത് ഷായുടെ നീക്കം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനൊപ്പം നിലവിലെ സംസ്ഥാന നേതൃനിരയില്‍ മാറ്റങ്ങളുണ്ടാവുമെന്നും സൂചനയുണ്ട്.
പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തിലും അമിത് ഷാ പങ്കെടുത്തു. അഞ്ചു മുതല്‍ 10 വരെ സീറ്റാണ് കേരളത്തില്‍നിന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്്.
Next Story

RELATED STORIES

Share it