Flash News

സംസ്ഥാന ബാങ്കേഴ്‌സ് മീറ്റ് : ചെറുകിട കര്‍ഷകരെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കില്ല



തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപ വരെ വായ്പയെടുത്ത ചെറുകിട കര്‍ഷകരെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി. ഇവരെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നിയമ ഭേദഗതി വരുത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ദേശത്തിനു പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ജപ്തി ഒഴിവാക്കല്‍ നിയമ ഭേദഗതിക്ക് പുതിയ നിര്‍ദേശങ്ങളും തിരുവനന്തപുരത്തു കൂടിയ ബാങ്കേഴ്‌സ് സമിതി വച്ചിട്ടുണ്ട്. ഇളവിനു മുന്‍കാല പ്രാബല്യം പാടില്ല, സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ കൂടുതല്‍ ഭൂമിയുള്ളവരെയും നികുതിദായകരെയും ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളുന്ന പദ്ധതി മൂലം ഒറ്റ പാദത്തില്‍ തന്നെ കിട്ടാക്കടം 12 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ന്നുവെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക് അപേക്ഷിക്കാനുള്ള വെബ്‌പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.  അതേസമയം, പ്രവാസിനിക്ഷേപം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്നും റിപോര്‍ട്ടിലുണ്ട്. പ്രവാസിനിക്ഷേപത്തിന്റെ വളര്‍ച്ചയില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും നിക്ഷേപത്തില്‍ പ്രതിവര്‍ഷം വര്‍ധനവുണ്ടാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it