Flash News

മുഖ്യമന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

മുഖ്യമന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു;   പ്രതിപക്ഷം  ബഹിഷ്‌കരിച്ചു
X
sabha
തിരുവനന്തപുരം:  2016-17 ലെ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു.  ഏപ്രിലില്‍ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. ബജറ്റ് അവതരണം ആരംഭിച്ചയുടന്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിച്ചു.  ബജറ്റിന്റെ പകര്‍പ്പുകള്‍ വി ശിവന്‍കുട്ടി എംഎല്‍എ സഭയില്‍ വിതരണം ചെയ്തു.
മാണിയുടെ പകരക്കാരനായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാഗ്ദാനങ്ങളുടെ പെരുമഴയായാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ്. റവന്യൂ കമ്മി 9897 കോടി രൂപയും ധനക്കമ്മി 19971 കോടിയും ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിയും പദ്ധതി ചെലവ്  23583 കോടിയുമാണ്.
Next Story

RELATED STORIES

Share it