Idukki local

സംസ്ഥാന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; കാപ്ടനായി ഹരികൃഷ്ണന് രണ്ടാമൂഴം

തൊടുപുഴ: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ അണ്ടര്‍ 21 ടീമിന്റെ കാപ്ടനായി മൂലമറ്റം കിഴക്കേപ്പറമ്പില്‍ ഹരികൃഷ്ണന്‍ പി യെ വീണ്ടും തിരഞ്ഞെടുത്തു. മലങ്കരയില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ നിന്നാണ് ടീം കാപ്ടനായി ഹരികൃഷ്ണനെ തിരഞ്ഞെടുത്തത്.
53ാമത് സന്തോഷ് ട്രോഫി മല്‍സരത്തിന്റെ ക്യാമ്പില്‍ അംഗമായിരുന്നു. ദേശീയ മല്‍സരങ്ങളില്‍ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ പലതവണ കേരളത്തിനായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
ഒറീസയിലെ കട്ടക്കില്‍ നടന്ന മല്‍സരത്തില്‍ സെമിഫൈനലിലും സബ് ജൂനിയര്‍ വിഭാഗത്തില്‍ മൂംബൈയില്‍ നടന്ന കേരള ടീമിലും പഞ്ചാബിലെ ഗൂരുദാസ്പൂരില്‍ നടന്ന മല്‍സരത്തിലും കേരള ടീമിനായി കളിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ കപ്പ് മല്‍സരത്തില്‍ ഗോവയില്‍ നടന്ന മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഓള്‍ കേരള സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. ഇടുക്കിക്കാരായ അഫ്‌സല്‍ പി എ, മുഹമ്മദ് സാലിഹ്, രാഹുല്‍ എസ്, അഭിലാഷ് എം കെ, നിബിന്‍ ജോസഫ്, ഗോകുല്‍ ദീപ് എന്നിവരും കേരളത്തിനായി ജഴ്‌സിയണിയും.
Next Story

RELATED STORIES

Share it