സംസ്ഥാന പ്രവേശന പരീക്ഷ പൂര്‍ണമായി റദ്ദാവില്ല

തിരുവനന്തപുരം: നീറ്റ് ഏകീകൃത പരീക്ഷ നടത്താനുള്ള സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ണമായും റദ്ദാവില്ല. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാത്രമാണ് അഖിലേന്ത്യാ തലത്തില്‍ ഏകീകരിച്ചു സുപ്രിംകോടതി ഉത്തരവിട്ടത്.
എന്നാല്‍, സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത് ഈ രണ്ടു കോഴ്‌സുകള്‍ക്കു മാത്രമായല്ല. ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഡിക്കല്‍ കോളജുകളിലേക്കും അഗ്രിക്കള്‍ച്ചറല്‍, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ സര്‍വകലാശാലകള്‍ക്കു കീഴില്‍ നടത്തുന്ന കോഴ്‌സുകളിലേക്കും പ്രവേശനം സംസ്ഥാനത്തിന്റെ 'കീം-2016' റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എംബിബിഎസ്, ബിഡിഎസ് എന്നിവ ഒഴികെയുള്ള മുഴുവന്‍ കോഴ്‌സുകളിലേക്കും ഈ റാങ്ക്‌ലിസ്റ്റ് ബാധകമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it