kasaragod local

സംസ്ഥാന പോളി കലോല്‍സവം 21 മുതല്‍ കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദപോളിയില്‍ 21 മുതല്‍ 25 വരെ നടക്കുന്ന സംസഥാന പോളികലോല്‍സവം ഇടം-18 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20ന് കലോല്‍സവത്തിന്റെ സ്‌റ്റേജിതര മല്‍സരങ്ങള്‍ ആരംഭിക്കും.
കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. സ്‌റ്റേജ് മല്‍സരങ്ങള്‍ 23ന് വൈകിട്ട് മൂന്നിന്് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി വര്‍ക്കിങ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. 25ന് വൈകിട്ട് സമാപനസമ്മേളനവും ഉപഹാരവിതരണവും നടക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ മല്‍സര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിക്കും. കലോല്‍സവത്തിന്റെ സന്ദേശമറിയിച്ചുള്ള വിളംബരജാഥ 20ന് ഉച്ചയ്ക്ക് രണ്ടിന്് പുതിയകോട്ടയില്‍ നിന്നാരംഭിച്ച് നിത്യാന്ദ പോളി കാംപസില്‍ സമാപിക്കും. സംസ്ഥാനത്തെ 66 പോളിടെക്‌നിക്ക് കോളജുകളില്‍ നിന്ന് 65 ഇനങ്ങളിലായി 6107 കലാകാരന്മാര്‍ ഇതിനകം റജിസ്‌ട്രേഷന്‍ നടപടികക്രമങ്ങള്‍ പുര്‍ത്തിയാക്കികഴിഞ്ഞു.
വേദി-1 —തേജസ്വിനി, വേദി-2 ചന്ദ്രഗിരി, വേദി-3 മധുവാഹിനി, വേദി-4 നിത്യാനന്ദ, വേദി-5 ഹൊസ്ദുര്‍ഗ്, വേദി-6 പയസ്വിനി, വേദി-7 ചൈത്രവാഹിനി എന്നി വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ കെ മഹേഷ്, പി വി ചന്ദ്രന്‍, സെബാസ്റ്റിയന്‍തോമസ്, ബിബീഷ് ബാബു, ജെ എസ് വിവേക്, പി വിക്രമന്‍, സ്മിതാരാമന്‍, ശ്രീജിത്ത് രവീന്ദ്രന്‍, യദു സംബന്ധിച്ചു.
Next Story

RELATED STORIES

Share it