kozhikode local

സംസ്ഥാന പോളി കലോല്‍സവം: കോഴിക്കോട് മുന്നില്‍, തിരൂര്‍ തൊട്ടുപിന്നില്‍

കോഴിക്കോട്: സംസ്ഥാന ഇന്റര്‍പോളി കലോല്‍സവത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ പോളി ടെക്‌നിക്ക് കോളജ് മുന്നില്‍. 94പോയന്റുമായാണ് ആതിഥേയ കോളജ് കിരീടം ലക്ഷ്യമാക്കി മുന്നേറുന്നത്. കടുത്തവെല്ലുവിളിയുയര്‍ത്തി തിരൂര്‍ എസ്എസ്എം പോളികോളജ് 93 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. 84 പോയന്റുമായി ഗവ പോളി കണ്ണൂര്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു.
തൃശൂര്‍ എംടിഐ പോളി 82 പോയന്റും ജിപിസി പെരിന്തല്‍മണ്ണ 71 പോയന്റും നേടി നാലും അഞ്ചും സ്ഥാനത്തെത്തി. നാലുദിവസമായി വെസ്റ്റ്ഹില്‍ ഗവ പോളി ടെക്‌നിക് കോളജില്‍ നടന്നുവരുന്ന കലോല്‍സവം ഇന്ന് സമാപിക്കും.
മലബാറിലെ ജനപ്രിയമല്‍സര ഇനമായ ഒപ്പന, കോല്‍ക്കളി എന്നിവയാണ് ഇന്നലെ വേദിയെ സമ്പന്നമാക്കിയത്.
മല്‍സരഫലം: സംഘനൃത്തം സേതുലക്ഷ്മി ആന്റ് ടീം(തൃപ്പയാര്‍ ശ്രീനാരായണ ഗവ. പോളി കോളജ്), അക്ഷയ ആന്റ് ടീം( ഗവ. പോളി മീനങ്ങാടി), ഗാനമേള ജെഫിന്‍ ജോണ്‍സണ്‍ ആന്റ് ടീം(ഗവ. പോളി കോളജ് വെസ്റ്റ്ഹില്‍), ദിവ്യ എം ആന്റ് ടീം( ഗവ. പോളി പാലക്കാട്), മലയാളം നാടകംപോംപി ആന്റ് ടീം(ഗവ. പോളി പാലക്കാട്), ആദിത്യ ജയരാജന്‍ ആന്റ് ടീം(റെസിഡന്‍ഷ്യല്‍ വുമണ്‍ പോളി പയ്യന്നൂര്‍), മൈംറെനില്‍ വി.കെ ആന്റ് ടീം( ഗവ. പോളി കണ്ണൂര്‍), ചെണ്ടമേളം കെ വി അശ്വിന്‍രാജ് ആന്റ് ടീം( ഗവ. പോളി വെസ്റ്റ്ഹില്‍), അരവിന്ദ് കെ ആന്റ് ടീം(ഗവ. പോളി കണ്ണൂര്‍), പഞ്ചവാദ്യംഅമല്‍ ഉത്തമന്‍ ആന്റ് ടീം( ഗവ. പോളി പാലക്കാട്), സുമ കെ എസ്(തൃശൂര്‍ വുമണ്‍ പോളി), ദഫ്മുട്ട്( നകുല്‍ പി.കെ ആന്റ് ടീം(ഗവ. പോളി കോളജ് കണ്ണൂര്‍), ഹാരിസ് റഹ്മാന്‍ ആന്റ് ടീം( കെ എംസിടി കോളജ് കോഴിക്കോട്).
ഇന്ന് വിവിധ വേദികളിലായി കഥാപ്രസംഗം, മിമിക്രി, ലളിതഗാനം, തബല, പരിചമുട്ട്കളി, മലയാളം നാടകം, വൃന്ദവാദ്യം, മൈം എന്നിവ അരങ്ങേറും. കലോല്‍സവത്തില്‍ 70 കോളജുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്.
Next Story

RELATED STORIES

Share it