kozhikode local

സംസ്ഥാന പാരലല്‍ കോളജ് കലോല്‍സവം: കോഴിക്കോട് മുന്നില്‍

കോഴിക്കോട്: സംസ്ഥാന പാരലല്‍ കോളജ് കലോല്‍സവത്തിന് ഉജ്ജ്വല തുടക്കം. ടൗണ്‍ ഹാള്‍ പ്രധാന വേദിയായി നടക്കുന്ന മല്‍സരത്തില്‍ ഇന്നലെ മല്‍സരം അവസാനിച്ചപ്പോള്‍ കോഴിക്കോട്  ജില്ല പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 74 പോയിന്റാണ് കോഴിക്കോട് കരസ്ഥമാക്കിയത്. 55 പോയിന്റുമായി കണ്ണൂരാണ്  രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന തൃശൂരിന് 31  പോയിന്റുകള്‍ ലഭിച്ചു.
എട്ട് വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. സ്റ്റേജ് മല്‍സരങ്ങള്‍ ടൗണ്‍ ഹാളിലും എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലുമായി നടന്നു. സ്റ്റേജിത മല്‍സരങ്ങളുടെ വേദി ഗ്ലോബല്‍ കോളജാണ്. സമാപന ദിവസമായ ഇന്ന് ടൗണ്‍ഹാളിലും എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലും രാവിലെ ഒമ്പത് മുതല്‍ വിവിധ ഇനങ്ങളിലെ മല്‍സരം ആരംഭിക്കും. മോണോ ആക്ട്, മിമിക്രി, മൈം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഒപ്പന, കോല്‍ക്കളി, പ്രസംഗ മല്‍സരങ്ങളാണ് ഇന്ന് നടക്കുക.
കലോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ നേതാക്കളായ ജിജി വര്‍ഗീസ്, രാജേഷ് മേനോന്‍, യു നാരായണന്‍, പി ഇ സുകുമാരന്‍, സി മന്‍സൂര്‍, രമാ ബാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it