palakkad local

സംസ്ഥാന പാതയ്ക്കരികിലെ മാലിന്യം തള്ളല്‍; പരിഹാരം കാണാതെ പഞ്ചായത്ത്



പടിഞ്ഞാറങ്ങാടി: പാലക്കാട്-പൊന്നാനി സംസ്ഥാന പാതയോരത്ത് മാലിന്യ നിക്ഷേപം അനുദിനം പെരുകുമ്പോഴും അവ നീക്കം ചെയ്യാനോ ശാസ്ത്രീയമായി സംസ്‌കരിക്കാനോ പട്ടിത്തറ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി. പടിഞ്ഞാറങ്ങാടി ടൗണില്‍ നിന്നും ഗുരുവായൂര്‍ റോഡില്‍ മല്‍സ്യമാര്‍ക്കറ്റിന് തെക്ക് ഭാഗത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. ടൗണില്‍ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങള്‍, മല്‍സ്യ മാംസ അവശിഷ്ടങ്ങള്‍ക്ക് പുറമെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ നിന്നെത്തിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നതും ഇവിടെയാണ്. കവറിലും അല്ലാതെയും നിക്ഷേപിക്കുന്നത് കൊണ്ട് തെരുവ് നായ്്ക്കളുടെ ശല്യം രൂക്ഷമാണ്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം മഴപെയ്യുന്നതോടെ സംസ്ഥാന പാതയില്‍ കിലോമീറ്ററുകളോളം പരക്കും. റോഡിന്റെ കിഴക്ക് വശത്ത് അഴുക്ക് ചാല്‍ ഉണ്ടെങ്കിലും സംരക്ഷണമില്ലാത്തതിനാല്‍ മാലിന്യങ്ങളും മണ്ണും നിറഞ്ഞ് പലയിടത്തും കാണാന്‍ പോലും സാധിക്കില്ല. ഈ മലിനജലത്തിലൂടെയാണ് കാല്‍നട യാത്രക്കാര്‍ ദിവസവും സഞ്ചരിക്കുന്നത്. മലിനജലം പലയിടത്തും തളംകെട്ടി നില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ റോഡിലെ കുഴികളിലുള്ള മലിനജലത്തില്‍ ചെറുവാഹനങ്ങള്‍ അകപ്പെടുന്നത് പതിവ് കാഴ്ചകളാണ്. വാഹനങ്ങള്‍ കുഴികളില്‍ ചാടുമ്പോള്‍ തെറിക്കുന്ന മലിനജലം യാത്രക്കാര്‍ക്ക് വന്‍ ദുരിതമാണ് വരുത്തി വെക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളുമാണ് ഏറ്റവുമധികം കഷ്ടതകള്‍ അനുഭവിക്കുന്നത്.
Next Story

RELATED STORIES

Share it