സംസ്ഥാന പാതയില്‍ ബിഎസ്എന്‍എല്‍ കേബിളിടാന്‍ കുഴിച്ച ഭാഗം നികത്തിയില്ല
BY fousiya sidheek8 May 2017 6:31 AM GMT
fousiya sidheek8 May 2017 6:31 AM GMT
പേരാമ്പ്ര: സംസ്ഥാന പാതയില്‍ പേരാമ്പ്ര പട്ടണത്തിലുള്‍പ്പെടെ റോഡില്‍ ബിഎസ്എന്‍എല്‍ കേബിളിടാന്‍ കുഴിച്ച ഭാഗം നികത്താത്തത് മൂലം യാത്രക്കാരും വാഹനങ്ങളും കച്ചവടക്കാരും ഏറെ പ്രയാസപ്പെടുന്നു. പട്ടണത്തില്‍ ഓരോ 50 മീറ്റര്‍ ദൂരത്തിലും കുഴിയെടുത്ത് മണ്ണും കല്ലും പുറത്തിട്ട ശേഷം കേബിള്‍ സ്ഥാപിച്ച് പൂര്‍ണ്ണമായും നികത്താതെ കിടക്കുന്നതാണ് പ്രയാസമുണ്ടാക്കുന്നത്. തിരക്ക് പിടിച്ച പട്ടണത്തില്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് പോകാന്‍ തന്നെ പ്രയാസപ്പെടുമ്പോള്‍ റോഡില്‍ കുഴികളും കല്ലും മണ്ണും നിക്ഷേപിച്ച അവസ്ഥയും ഉണ്ടാവുന്നതോടെ ദുരിതയാത്രയാണ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ബിഎസ്എന്‍എല്‍ കമ്പനി പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ നിന്നും അനുമതി വാങ്ങിയാണ് കേബിള്‍ സ്ഥാപിക്കുന്നത്. ഈയടുത്ത് നവീകരിച്ച റോഡ് പൊട്ടിപൊളിക്കുമ്പോള് തന്നെ റോഡിന്റെ സൈഡിലെ കുടിവെളള പൈപ്പുകളും പൊട്ടി തകരാറിലാവുന്നുണ്ട്. കേബിള്പ്രവൃത്തി കഴിഞ്ഞ് റോഡ് യഥാസ്ഥാനത്ത് തന്നെ നിലനിര്‍ത്താനുളള ഉറപ്പിലാണ് അനുമതി നല്‍കുന്നത്. എന്നാല്‍, ആവശ്യം കഴിയുന്നതോടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണുള്ളത്. പൊതുമരാമത്ത് ഓഫീസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തുക മുന്‍കൂറായി അടച്ച ശേഷമാണ് അനുമതി നല്‍കുന്നത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT