palakkad local

സംസ്ഥാന പാതയിലെ കുഴി; പട്ടാമ്പിയില്‍ അപകടം പതിവാകുന്നു

പട്ടാമ്പി: നഗരത്തിലെ തിരക്കേറിയ ജംഗ്ഷനില്‍ നടുറോഡില്‍ രൂപപ്പെട്ട കുഴിയില്‍ അകപ്പെടുന്ന യാത്രക്കാരുടേയും വാഹനങ്ങളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. പാലക്കാട്- പൊന്നാനി, നിലമ്പൂര്‍- ഗുരുവായൂര്‍ സംസ്ഥാന പാതകള്‍ സംഗമിക്കുന്ന  കെ എച്ച് ബസ് സ്റ്റോപ്പിനടുത്താണ് കുഴി.
ദിവസം ചെല്ലുംതോറും കുഴിയുടെ വലിപ്പവും അപകടങ്ങളും വര്‍ധിക്കുന്ന നിലയാണുള്ളത്. ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളുമാണ് അപകടത്തില്‍ പെടുന്നവയില്‍ ഏറെയും.
അപൂര്‍വമായിമഴപെയ്യുന്നതോടെ വെള്ളം തളംകെട്ടി നില്‍ക്കുമ്പോള്‍ കാല്‍നടയാത്രക്കാരും കുഴികാണാതെ അപകടത്തില്‍ അകപ്പെടുന്നു.
മുന്‍ എംഎല്‍എ സി പി മുഹമ്മദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 വര്‍ഷം മുമ്പ് നവീകരിച്ചതാണീ റോഡ്.
ടാറിനേക്കാള്‍ മെച്ചം ഇഷ്ടികയാണെന്ന വിദഗ്ധ ഉപദേശ മനുസരിച്ച് ഇഷ്ടിക ഉപയോഗിച്ചായിരുന്നു നവീകരിച്ചത്. അതില്‍ മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ച വിളളല്‍ അടക്കാത്തതാണ് കൂടുതല്‍ ഇഷ്ടികകള്‍ കേടുവ രുവാനും കുഴിവലുതാവാനും ഇടയാക്കിയത്.
നാട്ടുകാരുടെ സഞ്ചാരത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന റോഡിലെ കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പല പ്രാവശ്യം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലെന്ന് ഓട്ടോ െ്രെഡവര്‍മാര്‍ പറഞ്ഞു.
പൊതു മരാമത്ത് വകുപ്പിന്റെ റോഡായതിനാല്‍ സര്‍ക്കാരോ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനോ ഇടപെട്ടു്  റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് ജനകീയാവശ്യം.
Next Story

RELATED STORIES

Share it