Second edit

സംസ്ഥാന പതാക

ദേശീയപതാക ഇന്ത്യയിലെ ഏതു പൗരനെ സംബന്ധിച്ചിടത്തോളവും ഭരണഘടനാപരമായി ബഹുമാനിക്കേണ്ട ബിംബമാണ്. ഇതുസംബന്ധിച്ച് നിയമങ്ങളുമുണ്ട്. കര്‍ണാടക സംസ്ഥാനം സ്വന്തമായി ഒരു പതാകയ്ക്ക് രൂപം നല്‍കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതോടെ ഇവയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ പ്രബലമായിരിക്കുന്നു. കര്‍ണാടകയുടെ രാജ്യാഭിമാനവുമായി പതാക വേണമെന്ന വാദക്കാര്‍ അവയെ കൂട്ടിക്കെട്ടുന്നു. രാജ്യത്തിന്റെ ശിഥിലീകരണത്തിന് പതാക വഴിവയ്ക്കുമെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. കടുത്ത ആന്തരിക സംഘര്‍ഷങ്ങള്‍ക്കാണ് ഈ തര്‍ക്കം വാതില്‍ തുറന്നുവച്ചിട്ടുള്ളത്. ഇന്ത്യയില്‍ ജമ്മുകശ്മീരിന് സ്വന്തമായി പതാകയുണ്ട്. അമേരിക്കയില്‍ 50 സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ പതാകകളുണ്ട്. സ്വന്തമായി പതാകയും ദേശീയഗാനവും ഉണ്ടാവുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് കരുത്തു വര്‍ധിപ്പിക്കുമെന്നാണ് സംസ്ഥാന പതാകയെ അനുകൂലിക്കുന്നവരുടെ വാദം. മാത്രവുമല്ല, രാജ്യത്തുള്ള നിയമങ്ങളിലൊന്നും വേറെയൊരു പതാക പാടില്ല എന്നു പറയുന്നില്ല. കടുത്ത ദേശീയവാദികള്‍ പക്ഷേ, ഇതൊന്നും അംഗീകരിക്കുന്നില്ല. ഓരോ സംസ്ഥാനത്തിനും സ്വന്തമായി പതാകയുണ്ടായാല്‍ അത് ദേശീയതാബോധത്തെ അസ്ഥിരപ്പെടുത്തുമെന്നാണ് അവര്‍ ഭയപ്പെടുന്നത്; കേന്ദ്രത്തെ ദുര്‍ബലമാക്കുമെന്നും.
Next Story

RELATED STORIES

Share it