kannur local

സംസ്ഥാന ജേണലിസ്റ്റ് വോളി നാളെ മുതല്‍ കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ്  വോളിബോള്‍ ചാംപ്യന്‍ഷിപ് നാളെ മുതല്‍ 28 വരെ കണ്ണൂര്‍ കോര്‍പറേഷന്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. നാളെ വൈകീട്ട് അഞ്ചിന് പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളും കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമും തമ്മിലാണ് ആദ്യ മല്‍സരം.
ഇതിനു മുന്നോടിയായി വൈകീട്ട് നാലിന് എക്‌സൈസ് വകുപ്പും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ ടീമും തമ്മില്‍ പ്രദര്‍ശന മല്‍സരം ഉണ്ടാവും. 26ന് വനിതാ വോളിബോളില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനും ഏറ്റുമുട്ടും. 27ന് സിനിമാതാരം അബുസലീം നയിക്കുന്ന ടീം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ക്യാപ്റ്റനായ കണ്ണൂര്‍ സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബിനെ നേരിടും.
തുടര്‍ന്ന് പ്രസ് ക്ലബ്ബുകളുടെ മല്‍സരങ്ങള്‍ അരങ്ങേറും. സമാപന ദിവസമായ 28ന് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീപ്പാര്‍ട്ടി പ്രതിനിധികളും ജില്ലാ പോലിസ് മേധാവി നയിക്കുന്ന പോലിസ് ഓഫിസേഴ്‌സ് ടീമും തമ്മിലുള്ള സൗഹൃദ മല്‍സരം. തുടര്‍ന്ന് ഫൈനല്‍ മല്‍സരം അരങ്ങേറും.
അന്‍ഷാദ് കരുവഞ്ചാല്‍ തയ്യാറാക്കിയ ജെവിഎല്‍ വീഡിയോ സോങിന്റെ പ്രകാശനം പ്രസ്‌ക്ലബ്ബ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഒ കെ വിനീഷ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ പി കെ ജഗന്നാഥന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, ഖജാഞ്ചി സിജി ഉലഹന്നാന്‍, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം എന്‍ പി സി രംജിത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെംബര്‍ എ കെ ഷരീഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it