kannur local

സംസ്ഥാന ജേണലിസ്റ്റ് വോളി: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ് വോളി ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി ജി  ശിവവിക്രം ഇന്ത്യന്‍ വോളി ടീം മുന്‍ ക്യാപ്റ്റന്‍ ജോബി ജോസഫിനു നല്‍കി പ്രകാശനം ചെയ്തു. മറ്റുജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ വോളിബോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണെന്നും മാനസിക സമ്മര്‍ദമുള്ള ജോലിത്തിരക്കുകള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകരെ വോളിബോളില്‍ സജീവമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോളിബോളിന്റെ സുവര്‍ണകാലം നമുക്ക് തിരിച്ചുപിടിക്കണമെന്നും കണ്ണൂര്‍ പ്രസ് ക്ലബ് ഇതിനായി നടത്തുന്ന പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയുമുണ്ടാവുമെന്നും ജോബി ജോസഫ് പറഞ്ഞു. 25 മുതല്‍ 28 വരെ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി കെ സനോജ്, പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, സ്‌പോര്‍ടസ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it