kasaragod local

സംസ്ഥാന ചിത്രകലാ സംഗമത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: അക്ഷരങ്ങള്‍ കൊണ്ട് ദൃശ്യവിസ്മയം സൃഷ്ടിച്ച മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ക്ക് ചിത്രാഞ്ജലി ഒരുക്കാന്‍ കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ചിത്രകലാ ക്യാംപിന് കാഞ്ഞങ്ങാട്ട് വര്‍ണാഭമായ തുടക്കം. മഹാകവി പി സ്മാരക സമിതിയുടെ സഹകരണത്തോടെയാണ് ബേക്കല്‍ ക്ലബ് റിസോര്‍ട്ടിലാണ് ത്രിദിന ചിത്രകല ക്യാംപ് നടക്കുന്നത്. മലയാളഭാഷ പാഠശാല ഡയറക്ടര്‍ ടി പി ഭാസ്‌കര പൊതുവാള്‍ ഉദ്ഘാടനം ചെയ്തു.
ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം കെ ഷിബു അധ്യക്ഷതവഹിച്ചു. അഡ്വ. എം സി ജോസ്, ടി ആര്‍ ഉദയകുമാര്‍, പി മുരളീധരന്‍, ആര്‍ട്ടിസ്റ്റ് പി ആര്‍ ശശികല, സി പി ശുഭ, കുഞ്ഞിക്കണ്ണന്‍ കക്കാനത്ത് സംസാരിച്ചു. ക്യാംപില്‍ 21 പ്രമുഖ ചിത്രകാരന്മാര്‍ പിയുടെ കവിതകളെ ആസ്പദമാക്കി ചിത്രരചന നടത്തും. ക്യാംപിലെ രചനകള്‍ പി സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it