സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ദുല്‍ഖര്‍ നടന്‍, പാര്‍വതി നടി

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍ (ചാര്‍ലി). 'ചാര്‍ലി'യിലും 'എന്നു നിന്റെ മൊയ്തീനി'ലും മികച്ച പ്രകടനം കാഴ്ചവച്ച പാര്‍വതിയാണു മികച്ച നടി. 'ചാര്‍ലി' ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ടിനാണു മികച്ച സംവിധായകനുള്ള പുരസ്‌കാരം.
'ഒഴിവു ദിവസത്തെ കളി' (സനല്‍കുമാര്‍ ശശിധരന്‍) മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മനോജ് കാനയുടെ 'അമീബ'യാണു മികച്ച രണ്ടാമത്തെ ചിത്രം. പി വി അഞ്ജലി (ബെന്‍), പ്രേം പ്രകാശ് (നിര്‍ണായകം) എന്നിവരാണ് മികച്ച സ്വഭാവ നടീനടന്മാര്‍. ഗൗരവ് ജി മേനോന്‍ (ബെന്‍), ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്) എന്നിവരാണ് മികച്ച ബാലതാരങ്ങള്‍. ജോമോന്‍ ടി ജോണിനെ (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍, നീന) മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.
'കാറ്റും മഴയും' എന്ന ചിത്രത്തിന്റെ കഥ ഹരികുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കി. ആര്‍ ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി) എന്നിവരാണ് മികച്ച തിരക്കഥാകൃത്തുക്കള്‍. ജനപ്രിയ ചിത്രത്തിനുള്ള ബഹുമതി 'എന്നു നിന്റെ മൊയ്തീന്‍' നേടി.
ശ്രീബാല കെ മേനോനാണു മികച്ച നവാഗത സംവിധായക. ജയസൂര്യക്ക് (ലുക്കാ ചുപ്പി, സു സു സുധി, വാത്മീകം) പ്രത്യേക ജൂറി പുരസ്‌കാരവും ജോയ് മാത്യു (മോഹവലയം), ജോജു ജോര്‍ജ് (സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അമര്‍ അക്ബര്‍ ആന്റണിയിലെ 'എന്നോ ഞാനെന്റെ' എന്ന ഗാനമാലപിച്ച ശ്രേയ ജയദീപിനും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.
റഫീഖ് അഹ്മദാണ് (കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു- എന്നു നിന്റെ മൊയ്തീന്‍) മികച്ച ഗാനരചയിതാവ്. രമേശ് നാരായണനാണ് മികച്ച സംഗീതസംവിധായകന്‍ (പശ്യതി ദിശി ദിശി- ഇടവപ്പാതി, ശാരദാംബരം ചാരുചന്ദ്രിക- എന്നു നിന്റെ മൊയ്തീന്‍). പശ്ചാത്തലസംഗീതത്തിനു ബിജിബാലും (പത്തേമാരി, നീന) അവാര്‍ഡ് നേടി. പി ജയചന്ദ്രനാണു മികച്ച ഗായകന്‍. 'ജിലേബി'യിലെ ഞാനൊരു മലയാളി, 'എന്നും എപ്പോഴും' എന്ന ചിത്രത്തിലെ മലര്‍വാകക്കൊമ്പത്തെ, 'എന്നു നിന്റെ മൊയ്തീനിലെ 'ശാരദാംബരം' എന്നീ ഗാനങ്ങളാണു ജയചന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പശ്യതി ദിശി ദിശി എന്ന ഗാനത്തിലൂടെ മധുശ്രീ നാരായണന്‍ മികച്ച ഗായികയായി.
മികച്ച ചിത്രസംയോജകന്‍- മനോജ് (ഇവിടെ). കലാസംവിധാകന്‍- ജയശ്രി ലക്ഷ്മിനാരായണന്‍ (ചാര്‍ലി). ലൈവ് സൗണ്ട്- സന്ദീപ് കുറിശ്ശേരി, ജിജിമോന്‍ ജോസഫ് (ഒഴിവു ദിവസത്തെ കളി). ശബ്ദമിശ്രണം- എം ആര്‍ രാജകൃഷ്ണന്‍ (ചാര്‍ലി). ശബ്ദഡിസൈന്‍- രംഗനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍). പ്രൊസസിങ് ലാബ്/കളറിസ്റ്റ്- പ്രസാദ് ലാബ്, മുംബൈ, ജെഡി ആന്റ് കിരണ്‍ (ചാര്‍ലി). മേക്കപ്പ്മാന്‍- രാജേഷ് നെന്മാറ (നിര്‍ണായകം).
വസ്ത്രാലങ്കാരം- നിസാര്‍ (ജോ ആന്റ് ദി ബോയ്). ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ശരത് (ഇടവപ്പാതി), ഏഞ്ചല്‍ ഷിജോയ് (ഹരം). നൃത്തസംവിധായകന്‍- ശ്രീജിത്ത് (ജോ ആന്റ് ദി ബോയ്). കുട്ടികളുടെ ചിത്രം- മലേറ്റം (സംവിധായകന്‍ തോമസ് ദേവസ്യ). മികച്ച സിനിമാഗ്രന്ഥം- കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍ (കെ ബി വേണു). സിനിമാലേഖനം- സില്‍വര്‍ സ്‌ക്രീനിലെ എതിര്‍നോട്ടങ്ങള്‍ (അജു കെ നാരായണന്‍).
Next Story

RELATED STORIES

Share it