kozhikode local

സംസ്ഥാന കേരളോല്‍സവത്തിന് വര്‍ണാഭമായ തുടക്കം

പയ്യോളി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന കേരളോല്‍സവം 2015ന് പയ്യോളിയില്‍ തുടക്കമായി.
ഇന്നലെ പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലനോട് ചിത്രം വരച്ച് തുടക്കം കുറിച്ച കലാമല്‍സരങ്ങള്‍ 28 വരെ നീണ്ടുനില്‍ക്കും. ആറുവേദികളിലായി നടക്കുന്ന പരിപാടികളില്‍ 14 ജില്ലകളില്‍ നിന്ന് 3000 മല്‍സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. പിന്നണി ഗായകന്‍ വി ടി മുരളി 'ഓത്തുപള്ളിയില്‍' എന്നഗാനമാലപിച്ചുകൊണ്ട് ചടങ്ങിന് ആശംസയറിയിച്ചു. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എക്‌സ്പര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു, വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടയില്‍ ശ്രീധരന്‍ സംസാരിച്ചു. കലാമല്‍സരങ്ങളില്‍ അരങ്ങേറിയ 18 ഇനങ്ങളില്‍ കണ്ണൂര്‍ ജില്ല 37 പോയന്റുമായി മുന്നില്‍. മലപ്പുറവും തൃശൂരും 28 പോയന്റുകളുമായി തൊട്ടുപിന്നില്‍. 22 പോയന്റോടെ കൊല്ലം ജില്ല മൂന്നാംസ്ഥാനത്താണ്.
Next Story

RELATED STORIES

Share it