സംസ്ഥാനത്ത് 56 ബൈപാസുകള്‍ നിര്‍മിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 56 ബൈപാസുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ സഭയില്‍ അറിയിച്ചു. അതില്‍ മൂന്നെണ്ണം നിര്‍മാണത്തിലാണ്. സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ബജറ്റ് തുക ഉപയോഗിച്ച് എത്രയും വേഗം നിര്‍മാണം നടത്തും. ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ അവതാളത്തിലായ പദ്ധതികളില്‍ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ജില്ലാ കലക്ടറും ചേര്‍ന്നു പരിഹാരം കാണണം. കൊല്ലം ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കി ആഗസ്തില്‍ ഗതാഗതസജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
റസ്റ്റ്ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും  മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it