kozhikode local

സംസ്ഥാനത്ത് 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കും: മന്ത്രി



വടകര: പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 45000 ക്ലാസ് മുറികള്‍ ഈ വര്‍ഷം ഹൈടെക് ആക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. അഴിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറുപതാം വാര്‍ഷികം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വര്‍ഷം കൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി മേഖലകളിലടക്കം വാഗ്ദാനങ്ങള്‍ നിറവേറ്റാനും, അഴിമതി രഹിത ഭരണം കാഴ്ച വെക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പ്പറേഷനില്‍ നിന്നും ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഫണ്ട് അനുവദിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമായി മാറിയിരിക്കയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിരമിക്കുന്ന പ്രധാന അധ്യാപിക പി കെ വിജയലക്ഷ്മിയ്ക്ക് യാത്രയയപ്പ് നല്‍കി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇടി അയൂബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, എടി ശ്രീധരന്‍, കെ വത്സന്‍, റീന രയരോത്ത്, ജാസ്മിന കല്ലേരി, നിഷ പറമ്പത്ത്, വിപി സുരേന്ദ്രന്‍, സാഹിര്‍ പുനത്തില്‍, പാമ്പള്ളി ബാലകൃഷ്ണന്‍, കാസിം നെല്ലോളി, പ്രദീപ് ചോമ്പാല, കെപി പ്രമോദ്, പിഎം അശോകന്‍, കെവി രാജന്‍, സി സുഗതന്‍, സാലിം അഴിയൂര്‍, മുബാസ് കല്ലേരി, കെ ശുഹൈബ്, എ വിജയരാഘവന്‍, കെ പ്രേമലത സംസാരിച്ചു.
Next Story

RELATED STORIES

Share it