kannur local

സംസ്ഥാനത്ത് 40 ഗ്രന്ഥശാലകള്‍ എ പ്ലസിലേക്ക്

കണ്ണൂര്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ഗ്രഡേഷന്‍ മാനദണ്ഡ പ്രകാരം 40 ഗ്രന്ഥശാലകളെ മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് എ പ്ലസ് നല്‍കുന്നു. സംസ്ഥാനത്തെ 8252 ഗ്രന്ഥശാലകളില്‍ നിന്നാണ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 40 ഗ്രന്ഥശാലകളെ തിരഞ്ഞെടുത്തത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഗ്രഡേഷന്‍ കമ്മിറ്റി 117 ലൈബ്രറികളെ എ പ്ലസിലേക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സ്‌പെഷ്യല്‍ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് 40 ഗ്രന്ഥശാലകളെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ എ പ്ലസ് ലൈബ്രറികള്‍- 16 എണ്ണം. തിരുവനന്തപുരം 3, കൊല്ലം 5, ആലുപ്പുഴ 1, കോട്ടയം 2, എറണാകുളം 3, തൃശൂര്‍ 1, പാലക്കാട് 3, കോഴിക്കോട് 3, മലപ്പുറം 1, വയനാട് 1, കാസര്‍കോട് 1. എ പ്ലസ് ലൈബ്രറികള്‍ക്ക് അരലക്ഷം രൂപയുടെ വാര്‍ഷിക ഗ്രാന്റ് ലഭിക്കും. മാസത്തില്‍ 3000 രൂപ, ലൈേ്രബറിയന്‍ അലവന്‍സ് ഇനത്തില്‍ 36000 രൂപയും ലഭിക്കും. വനിതാ പുസ്തക വിതരണ പദ്ധതി, വനിതാ വേദി, ബാലവേദി തുടങ്ങിയ ഗ്രാന്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 1,50,000 രൂപയോളം എ പ്ലസ് ലൈബ്രറികള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ നല്‍കും. ഇതിന് പുറമെ മറ്റു പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും. എ പ്ലസ് ഗ്രേഡ് ലഭിച്ചവര്‍ 20 മുതല്‍ 60 വരെ സാംസ്‌കാരിക പരിപാടികള്‍ വര്‍ഷത്തില്‍ സംഘടിപ്പിച്ചവരാണ്. ഗ്രഡേഷന്‍ കമ്മിറ്റിയുടെ പരിശോധനയില്‍ 90 മാര്‍ക്കിന് മുകളിലുള്ളവരെയാണ് എ പ്ലസ് ഗ്രേഡ് നല്‍കിയത്.  75-89 മാര്‍ക്ക് എ ഗ്രേഡ്, 60-74 ബി ഗ്രേഡ്, 50-59 സി ഗ്രേഡ്, 40-49 ഡി ഗ്രേഡ്, 30-39 ഇ ഗ്രേഡ്, 20-29 എഫ് ഗ്രേഡ്. 12000, 14000, 16000, 20000, 24000, 32000 രൂപ വരെയാണ് എഫ് മുതല്‍ എ ഗ്രേഡ് വരെയുള്ളവര്‍ക്ക് വാര്‍ഷിക ഗ്രാന്റ്. എ,ബി,സി ഗ്രേഡ് ലൈബ്രറികള്‍ക്ക് 2500 രൂപയും ഡി,ഇ, എഫ് ഗ്രേഡ് ലൈബ്രറികള്‍ക്ക് 2250 രൂപയും മാസത്തില്‍ ലൈബ്രേറിയന്‍ അലവന്‍സും നല്‍കും.
Next Story

RELATED STORIES

Share it