malappuram local

സംസ്ഥാനത്ത് സ്‌കൂളുകളെല്ലാം ഹൈടെക്കാവുന്നു; അധ്യാപകര്‍ക്ക് ഇപ്പോഴും വേതനമില്ല

പെരിന്തല്‍മണ്ണ: വര്‍ഷങ്ങളായി നിയമനാഗീകാരം കാത്തുകിടക്കുന്ന അധ്യാപകര്‍ക്ക് വേതനം പോലും നല്‍കാതെ സംസ്ഥാനത്ത് സകൂളുകളുടെ ഹൈടെക് വല്‍ക്കരണം തകൃതി. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കോടികള്‍ മുടക്കി സ്‌കൂളുകള്‍ ഹൈടെക്കാക്കുയും അധ്യാപക പരിശീലനവം നടത്തുകയും ചെയ്തു. എന്നാല്‍, നിയമനാംഗീകാരമാവാത്ത ഹയര്‍ സെക്കന്‍ഡറിയിലെയും മറ്റും അയ്യായിരത്തോളം അധ്യാപകര്‍ പരിശീലനവും വേതനവുമില്ലാതെ ദുരിതമനുഭവിക്കുകയാണ്.
2015-16 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകളിലും പുതിയ അപ്ഗ്രേഡ് സ്‌കൂളുകളിലും കഴിഞ്ഞ മൂന്നു വര്‍ഷമായി തസ്തിക നിര്‍ണയവും വേതനമില്ലാതെയുമാണ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. 2014-15 ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനാംഗീകരം വൈകുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. വൈകി ലഭിച്ച അംഗീകാരമായതിനാല്‍ പല സ്‌കൂളുകളിലും 2014ല്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയാതിരിക്കുകയോ വേണ്ടത്ര വിദ്യാര്‍ഥികള്‍ ഇല്ലാതിരിക്കുകയോ ചെയ്തു. ഇതിനാലാണ് 2015 ല്‍ ക്ലാസുകള്‍ തുടങ്ങിയ ബാച്ചുകളിലെ അധ്യാപകരോട്് തസ്തിക സൃഷ്ടിക്കുക പോലും ചെയ്യാതെ വിവേചനം കാണിക്കുന്നത്. പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണമെന്നാണ് അധ്യാപകരുടെ ആവശ്യം. സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം എല്ലാ അര്‍ഥത്തിലും സാധൂകരിക്കണമെന്ന് നിയമനാംഗീംകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎന്‍എച്ച്എസ്ടിഎ) ഭാരവാഹികളായ അനൂപ്, ജൂലി, നിഥിന്‍, അയ്യൂബ്, ഗൂഫൂര്‍, ജോര്‍ജ് ജോസഫ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it