thrissur local

സംസ്ഥാനത്ത് ശിശുക്ഷേമ സംവിധാനങ്ങള്‍ കാര്യക്ഷമമാവണം : മനുഷ്യാവകാശ കമ്മീഷന്‍



തൃശൂര്‍: സംസ്ഥാനത്ത് ശിശുക്ഷേമ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെമോഹന്‍കുമാര്‍ പറഞ്ഞു. അരക്ഷിത സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് നിയമപരമായ കൗണ്‍സിലിങ്ങിന് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംവിധാനങ്ങളുടെ ഉപേക്ഷയാണ് ശരണ്യയടക്കമുളള കുട്ടികളുടെ മരണത്തിന് കാരണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  തൃശൂരില്‍ ചേര്‍ന്ന സിറ്റിങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുക്ഷേമ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അയല്‍ക്കൂട്ടങ്ങളും ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. ശരണ്യയുടെയും സഹോദരിയുടെയും മരണം സംബന്ധിച്ച റിപ്പോര്‍ട്ട് പാലക്കാട് എസ്പി കമ്മീഷന് കൈമാറി. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അന്വേഷണ നടത്തിയ ഉദ്യോഗസ്ഥര്‍ക്കതിരെ സ്ഥിരീകരിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ശസ്തക്രിയയില്‍ അപാകതയുണ്ടെന്ന് കാട്ടി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ നല്‍കിയ പരാതിയി റിപോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡിജിപിക്കും ജയില്‍ മെഡിക്കല്‍ ഓഫിസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വിവാഹ ധനസഹായ അപേക്ഷ കാണാതായി എന്ന ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തളളിയ കമ്മീഷന്‍. പരാതിക്കാരിക്ക് ധനസഹായം ഉടന്‍ നല്‍കാന്‍ ഉത്തരവിട്ടു. 78 കേസുകളാണ് ഇക്കുറി പരിഗണിച്ചത്. 21 കേസ് തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it