സംസ്ഥാനത്ത് രണ്ടു ദിവസം വ്യാപക മഴയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസംകൂടി വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 27, 28 തിയ്യതികളില്‍ കേരളത്തില്‍ വ്യാപകമായി കനത്ത മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ശരാശരി 3 സെ.മീ മഴ പെയ്തു.
അടുത്ത ആഴ്ചയോടുകൂടി വേനല്‍മഴയില്‍ കേരളം നേരിട്ടിരുന്ന കുറവ് ഏതാണ്ടു പരിഹരിക്കപ്പെടും. 30 ശതമാനം കുറവായിരുന്നു കേരളത്തിലെ വേനല്‍മഴയില്‍ രേഖപ്പെടുത്തിയിരുന്നത്.
തമിഴ്‌നാട് തീരത്ത് രുപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിച്ചത്. ന്യൂനമര്‍ദ്ദം നീങ്ങിയതോടെ മഴയുടെ അളവ് കുറഞ്ഞു. കാലവര്‍ഷം ജൂ ണ്‍ ഏഴിന് എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
ഇതു നാലു ദിവസം മുമ്പ് എത്താനോ നാലു ദിവസം വൈകാനോ സാധ്യതയുണ്ട്. അന്തമാന്‍- നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തും ഇടവപ്പാതി തുടക്കത്തില്‍ത്തന്നെ അതിശക്തമായേക്കും.
ഈമാസം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടല്‍ വഴി കാലവര്‍ഷക്കാറ്റ് ശ്രീലങ്കന്‍ തീരത്ത് എത്തും. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത വര്‍ധിക്കുകയും ചെയ്യുന്നതോടെ ഇടവപ്പാതി സംസ്ഥാനത്തേക്ക് കടക്കും. തുടര്‍ന്ന് വടക്കോട്ട് നീങ്ങി രാജ്യത്താകെ വ്യാപിക്കും.
കാലവര്‍ഷം വൈകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം നേരത്തേ കാലവര്‍ഷം എത്തുമെന്ന് പ്രവചനം ഉണ്ടായെങ്കിലും ജൂണ്‍ അഞ്ചിനാണ് എത്തിയത.്‌
Next Story

RELATED STORIES

Share it