സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം; അഞ്ചു മരണം
BY Sumeera SMR4 April 2016 4:24 AM GMT
Sumeera SMR4 April 2016 4:24 AM GMT
കാസര്‍കോട്/കൊയിലാണ്ടി: സംസ്ഥാനത്ത് മൂന്നിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. കാസര്‍കോട് പൊയിനാച്ചി മൈലാട്ടി പെട്രോള്‍ ബങ്കിന് മുന്നിലെ ദേശീയപാതയില്‍ ടെംപോ ട്രാവലറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേരും കുമ്പള ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സ് ബൈക്കിലിടിച്ച് ഒരാളും കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ബൈക്ക് മറിഞ്ഞ് കൂട്ടുകാരായ രണ്ടുപേരുമാണ് മരിച്ചത്.
ടെംപോ ട്രാവലറിലുണ്ടായിരുന്ന മടിയവയല് പിലിക്കോട്ടെ കെ അജിത് (21), തെയ്യം കാണാന്‍ മിനിലോറിയില്‍ പോവുകയായിരുന്ന ബേക്കല്‍ പള്ളിക്കര മഠത്തിലെ ശരത് (22) എന്നിവരാണ് മരിച്ചത്. ടെംപോ ട്രാവലര്‍ ഡ്രൈവര്‍ റാഫി, മഹമൂദ്, സുമിത, രമ്യ, രേഷ്മ, ഷാജി, അഖില്‍ (20), ശരത് എന്നിവര്‍ക്കും മിനിലോറിയിലുണ്ടായിരുന്ന സതീഷ് (25), സുധീഷ് കുമാര്‍ (19), സുജിത് (20), പ്രമോദ് (21), ജ്യോതിഷ് (20), ഷൈജു, സുനില്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ തെരുവത്തെ വിശ്വനാഥന് (25), രാജേഷ് എന്നിവര്‍ക്കാണു പരിക്കേറ്റത്. അജിത് പിലിക്കോട്ടെ പത്മനാഭന്-മാധവി ദമ്പതികളുടെ മകനാണ്. പള്ളിക്കര മഠത്തിലെ പുരുഷു-സുന്ദരി ദമ്പതികളുടെ മകനാണ് ശരത്. കുമ്പളയില്‍ ബൈക്കും കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കര്‍ണാടക ബണ്ട്വാള്‍ കറുവപ്പാടി പാലിലെ കൊറഗപ്പ നായക്ക്-ചോമ ദമ്പതികളുടെ മകന് മാധവ നായക്ക്(42)ആണ് മരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കള്‍: കാവ്യ, പ്രകൃതി, കാര്‍ത്തിക്.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം വെള്ളിപറമ്പില്‍ ബൈക്ക് മറിഞ്ഞ് കൊയിലാണ്ടി കൊല്ലം ചേരിക്കുനി അതുല്‍ദാസ്(21), അണേല കുറുവങ്ങാട് എരഞ്ഞോളി താഴെകുനി വൈശാഖ്(21) എന്നിവരാണു മരിച്ചത്. അതുല്‍ദാസിന്റെ പിതാവ്: സി പി ദാസന്. മാതാവ്: ധനേശ്വരി. എരഞ്ഞോളി താഴെകുനി വാസു-അനിത ദമ്പതികളുടെ മകനാണ് വൈശാഖ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT