സംസ്ഥാനത്ത് മഴ ശക്തം; പ്രതീക്ഷിച്ചതിലും 25.29 ശതമാനം മഴ അധികം ലഭിച്ചു

എസ്  ഷാജഹാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. കേരളത്തില്‍ ഇതുവരെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 240.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും 25.29 ശതമാനം അധികമാണ് ഇത്. 192.2 മില്ലീമീറ്റര്‍ മഴയാണു പ്രതീക്ഷിച്ചിരുന്നത്. തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൊഴിച്ച് സംസ്ഥാനത്ത് എല്ലായിടത്തും പ്രതീക്ഷിച്ചതിലും അധികം മഴ ലഭിച്ചു. കഴിഞ്ഞദിവസം ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ്. ഇവിടെ 172.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. പാലക്കാട് പറമ്പികുളത്ത് 130 മില്ലീമീറ്ററും കണ്ണൂര്‍ തളിപ്പറമ്പില്‍ 124 മില്ലീമീറ്ററും ഇടുക്കി പീരുമേട്ടില്‍ 123 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ലക്ഷദ്വീപില്‍ 41.48 ശതമാനം മഴയുടെ കുറവാണ് ഈക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശരാശരി 123.6 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ലഭിച്ചത് 72.33 മില്ലീമീറ്റര്‍ മഴയാണ്.
Next Story

RELATED STORIES

Share it