സംസ്ഥാനത്ത് മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അത്യന്തം തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രതയിലാണ്.  മഴ കനക്കുന്നതനുസരിച്ച് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്ക് രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ അങ്ങേയറ്റം പ്രക്ഷുബ്ധമായതിനാല്‍ ഈ മാസം 30 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്. കേരളം, ലക്ഷദ്വീപ്, കന്യാകുമാരി, കര്‍ണാടക തീരങ്ങളിലൊന്നും ഈ ദിവസങ്ങളില്‍ മീന്‍പിടിത്തത്തിന് ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഒമാന്‍ തീരത്തെത്തിയ മേകുനു ചുഴലിക്കാറ്റ് അതിശക്തമാണ്. അതിനാല്‍, ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മീന്‍പിടിത്തം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it