സംസ്ഥാനത്ത് ഫിനിഷിങ് സ്‌കൂളുകള്‍ സ്ഥാപിക്കണം

തേഞ്ഞിപ്പലം: സംസ്ഥാനത്ത് ഫിനിഷിങ് സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ദേശീയ അറബിക് വിദ്യാര്‍ഥി സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രഫഷനല്‍ രംഗത്ത് പഠിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്നതു വിദേശരാജ്യങ്ങളിലെ തൊഴിലുകളാണ്. തൊഴില്‍മേഖലയില്‍ വിദേശരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതും ഭാവിയില്‍ വരാനിരിക്കുന്നതും അറബ് രാജ്യങ്ങളിലുമാണ്. അറബ് രാജ്യങ്ങളിലേക്ക് തൊഴിലിന് പോവുന്ന ബിരുദധാരികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അഭിമുഖങ്ങളില്‍ ഭാഷാനൈപുണി കുറവാണ്. ഈ പരിമിതി പരിഹരിക്കാന്‍ സംസ്ഥാനത്തെ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളുടെ കൂടെ ഫിനിഷിങ് സ്‌കൂളുകള്‍ സ്ഥാപിക്കുകയും അറബി ഭാഷയടക്കമുള്ള ലോക ഭാഷകളിലെ ആശയ വിനിമയ വൈദഗ്ധ്യം വര്‍ധിപ്പിക്കാവുന്ന സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമ്മേളനപ്രമേയം ആവശ്യപ്പെട്ടു. ന്യൂ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ അറബിക് വകുപ്പ് മേധാവി പ്രഫ. ഹബീബുല്ലാ ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി പി നസീഫ് അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ് എംഎല്‍എ മുഖ്യാതിഥിയായി. വിസ്ഡം യൂത്ത് പ്രസിഡന്റ് ഡോ. സി എം സാബിര്‍ നവാസ്, ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ അഹ്മദ്, സ്വാഗതസംഘം ചെയര്‍മാന്‍ പി എം ഷാഹുല്‍ ഹമീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it