Flash News

സംസ്ഥാനത്ത് പുതിയ തൊഴില്‍നയം രൂപീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍



തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളി ക്ഷേമത്തിന് പ്രാമുഖ്യം നല്‍കുന്ന തൊഴില്‍നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച കരടുനയം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 10,000 രൂപ വരെയുള്ള ചികില്‍സാ സഹായവും 2 ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തുന്ന ആവാസ് പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കും.  അപ്‌നാഘര്‍ പദ്ധതി വഴി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ഹോസ്റ്റല്‍ പൂര്‍ത്തിയായിട്ടുണ്ട്. 64 മുറികളിലായി 640 തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇതിന്റെ മാതൃകയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും ഹോസ്റ്റലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ജില്ലാ കേന്ദ്രങ്ങളില്‍ സഹായകേന്ദ്രം ആരംഭിക്കുമെന്ന്  മുഖ്യമന്ത്രിയും അറിയിച്ചു.
Next Story

RELATED STORIES

Share it