Pathanamthitta local

സംസ്ഥാനത്ത് നിഷ്‌ക്രിയ ഭരണം: ഡോ. വര്‍ഗീസ് ജോര്‍ജ്



പത്തനംതിട്ട: സംസ്ഥാനത്ത് നിഷ്‌ക്രിയ ഭരണമാണ് നടക്കുന്നതെന്ന് ജെഡിയു ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് പടിക്കല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഇനി പ്രതിപക്ഷത്തിനാവില്ല. ബിജെപിയുടെ കീഴോട്ടിറക്കം രാജ്യത്ത് ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ ജോ എണ്ണക്കാട്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ ഇ അബ്ദുര്‍റഹ്മാന്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ് വര്‍ഗീസ്, ജനതാദള്‍ ജില്ലാ പ്രസിഡന്റ്  ജോസഫ് കുര്യാക്കോസ്, സി പി ജോണ്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് സനോജ് മേമന, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ശ്രീകോമളന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സംസാരിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്  ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it