Flash News

സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ്

സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ്
X


തിരുവനന്തപുരം:  രാജ്യത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്‌ഐ.
കേരളത്തിലെ 210 ഏരിയകേന്ദ്രങ്ങളിലാണ് നാളെ ബീഫ് ഫെസ്റ്റ് നടത്തുക. ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള ആര്‍ എസ് എസ് കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന്  എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു.
രാജ്യത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചും വില്‍പ്പനയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു.
Next Story

RELATED STORIES

Share it