സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 10ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം 52 ദിവസമാണ് ട്രോളിങ് കാലാവധി. കഴിഞ്ഞവര്‍ഷമിത് 47 ദിവസമായിരുന്നു. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
അപകടം സംബന്ധിച്ച വിവരങ്ങള്‍  അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട.് ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ്് കേരള തീരം വിടണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
Next Story

RELATED STORIES

Share it