Flash News

സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ ഇന്ധന വില കുറയും

സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ ഇന്ധന വില കുറയും
X


തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍.  ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നികുതി ഇളവ് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

അധിക നികുതിയില്‍ കുറവ് വരുത്തി ഇന്ധന വിലയില്‍ ഒരുരൂപയുടെ കുറവ് വരുത്താനാണ് തീരുമാനമായിരിക്കുന്നത്. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നികുതി അവലോകനം ചെയ്യാനും പ്രതീക്ഷിത വരുമാനത്തില്‍ കുറവുവരാതെ ശ്രദ്ധിക്കാനും തീരുമാനമായി.

അതേ സമയം, അധികനികുതിയില്‍ എത്രകണ്ട് കുറവുവരുത്തണമെന്ന് കണക്കാക്കാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അധിക നികുതി വരുമാനമായി ലഭിക്കുന്നത്.
Next Story

RELATED STORIES

Share it