Flash News

സംസ്ഥാനത്ത് ഒരു മാസത്തിനിടെ പിടികൂടിയത് 29 കിലോഗ്രാം കഞ്ചാവ്‌

സംസ്ഥാനത്ത് ഒരു മാസത്തിനിടെ പിടികൂടിയത് 29 കിലോഗ്രാം കഞ്ചാവ്‌
X

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നുകള്‍ വിറ്റവര്‍ക്കെതിരെ കേരള പോലീസ് ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് മെയ് ഒന്നു മുതല്‍ 30 വരെ 108 കേസുകളിലായി 1182 മയക്കുമരുന്നു ഗുളികകളും 28.897 കിലോഗ്രാം കഞ്ചാവും 14 ഗ്രാം ഹാഷീഷും, 827 ഗ്രാം ബ്രൗണ്‍ ഷുഗറും പിടികൂടി. ഇതിനു പുറമേ ജൂണില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും ഏകദേശം അഞ്ചരക്കോടിയോളം രൂപ വിലവരുന്ന 16.5 കിലോഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു.


കോഴിക്കോട് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്നു ഗുളികകള്‍ പിടികൂടിയത്, 1152 എണ്ണം. കൊച്ചി സിറ്റിയില്‍ നിന്നും 30 എണ്ണവും പിടികൂടി. വിവിധ ജില്ലകളില്‍  പിടികൂടിയ കഞ്ചാവിന്റെ കണക്ക്: തിരുവനന്തപുരം റേഞ്ച് - തിരുവനന്തപുരം സിറ്റി (2.003 കി.) , തിരുവനന്തപുരം റൂറല്‍ (1.426 കി.),            കൊല്ലം റൂറല്‍ (3.542 കി). കൊച്ചി റേഞ്ച്-എറണാകുളം റൂറല്‍(1.742 കി.), ആലപ്പുഴ(0.85 കി), ഇടുക്കി (1.96 കി.), കോട്ടയം (0.802 കി.)

തൃശ്ശൂര്‍ റേഞ്ച് - തൃശ്ശൂര്‍ സിറ്റി (1.04 ഗ്രാം), തൃശ്ശൂര്‍ റൂറല്‍ (1.02 ഗ്രാം), പാലക്കാട് (4.335 കി.) കണ്ണൂര്‍ റേഞ്ച്  - കോഴിക്കോട് സിറ്റി (3.827 കി.), കോഴിക്കോട് റൂറല്‍ (0.08 കി), വയനാട്(1.6 കി), കണ്ണൂര്‍ (3.65 കി.), കാസര്‍ഗോഡ് (1.501 ഗ്രാം.).


ലഹരിവിരുദ്ധ കാംപയിന്റെ ഭാഗമായി  സംസ്ഥാനത്തെ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകളും പോലീസ് നടത്തിവരുന്നു. വിവിധ ജില്ലകളില്‍ മയക്കു മരുന്ന് വിപണനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന്  സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്  ബെഹ്‌റയും  കാന്‍സാഫിന്റെ ചുമതലയുള്ള ഐജി പിവിജയനും അറിയിച്ചു.
Next Story

RELATED STORIES

Share it