Flash News

സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ 294 കൊലപാതകങ്ങള്‍



തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ഇതുവരെ 294 കൊലപാതകങ്ങള്‍ നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 169 പുരുഷന്മാരും 89 സ്ത്രീകളും 36 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് തലസ്ഥാന ജില്ലയിലാണ്. 43 പേരാണ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ടത്. തൃശൂരില്‍ 37 പേരും കൊല്ലത്ത് 27 പേരും എറണാകുളത്ത് 25 പേരും കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതും തലസ്ഥാനത്താണ്. 13 സ്ത്രീകള്‍ക്കാണ് തലസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. പാലക്കാട്ട് 11 സ്ത്രീകളും എറണാകുളത്ത് 10ഉം തൃശൂരില്‍ ഒമ്പതും കൊല്ലത്ത് എട്ടും സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് മലപ്പുറത്താണ്- ഒമ്പത് കുട്ടികള്‍. തൃശൂരില്‍ എട്ടു കുട്ടികളും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാലു വീതം കുട്ടികളും കൊല്ലപ്പെട്ടു. കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട 81 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. 143 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കേസുകളൊന്നും തന്നെ വിചാരണ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രതികളാരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it