സംസ്ഥാനത്ത് ഉറുമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമായി

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: സംസ്ഥാനത്ത് ഉറുമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിനാണ് തുടക്കം കുറിച്ചത്. 925 സ്‌ക്വയര്‍ കിലോ മീറ്റര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലുള്ള ഉറുമ്പുകളുടെ കണക്കെടുപ്പാണ് നടക്കുന്നത്.
വനംവകുപ്പും ട്രാവന്‍കൂര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി(ടിഎന്‍എച്ച്എസ്)യും ചേര്‍ന്നാണ് ഉറുമ്പുകളുടെ പഠനം ആരംഭിച്ചത്. പരിസ്ഥിതി സന്തുലാനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രാധാന്യമുള്ള ഉറുമ്പുകളെ കുറിച്ച് അപൂര്‍വമായി മാത്രമാണ് പഠനം. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നുമുള്ള വനപാലകര്‍ ഉള്‍പ്പെടെയുള്ള 30 പേര്‍ അടങ്ങിയ സംഘമാണ് ഉറുമ്പുകളുടെ ഗവേഷണത്തിന നേത്യത്വം നല്‍കുന്നത്. ശനിയാഴ്ച്ച മുതലായിരുന്നു കണക്കെടുപ്പ് ആരംഭിച്ചത്.
വള്ളക്കടവ്,കോഴിക്കാനം, അരുവിയോട, നാലാംമൈല്‍,പച്ചക്കാനം എന്നീ വനമേഖലയിലാണ് പരിശോധനകള്‍ നാലു ദിവസത്തെ പരിശോധനയില്‍ 90-ല്‍പ്പരം ഉറുമ്പുകളെ ഇതിലൂടെ കണ്ടെത്താനും കഴിഞ്ഞു. 2010-ല്‍ തിരുപനന്തപുരത്ത് ആരംഭിച്ച സൊസൈറ്റിയാണ് ട്രാവന്‍കൂര്‍ നാച്യുറല്‍ ഹിസ്റ്ററി സൈസൈറ്റി. 20 അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് ഇത്.
Next Story

RELATED STORIES

Share it