സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയ്ക്കു സാധ്യത
BY kasim kzm25 Sep 2018 3:21 AM GMT
kasim kzm25 Sep 2018 3:21 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ഇന്നു മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഈ മാസം അവസാനത്തോടെ കന്യാകുമാരി തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതു ശക്തമായാല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴ നീണ്ടുനില്‍ക്കും.
തുലാവര്‍ഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ ആദ്യവാരത്തിലുണ്ടാവും. പ്രളയശേഷം കേരളത്തിലെ നദികളിലും കിണറുകളിലും ജിലനിരപ്പ് ഏറെ താണിരുന്നു. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില രണ്ടു ഡിഗ്രിയോളം കൂടി. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 29.66 ശതമാനം അധികമഴ കിട്ടി. ഇടുക്കിയിലാണ് ഏറ്റവുമധികം മഴ കിട്ടിയത്- 70.38 ശതമാനം. കാസര്‍കോട്ട് ശരാശരിയിലും 16.88 ശതമാനം മഴ കുറഞ്ഞു.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT