സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിനങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉരുള്‍പൊട്ടലും മഴയ്‌ക്കൊപ്പം ഉണ്ടാവാനിടയുള്ളതിനാല്‍ അടിയന്തര നടപടികള്‍ ആരംഭിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
21 സെമീ വരെ മഴ പെയ്‌തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരക്കെ പെയ്യുന്ന മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും കടല്‍ക്ഷോഭവും പ്രതീക്ഷിക്കുന്നു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.
വലിയ തിരമാലകള്‍ ഉണ്ടാവാമെന്നതിനാല്‍ ഈ മാസം 30 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തലസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മറ്റു ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും.
അതേസമയം, സംസ്ഥാനത്ത് വേനല്‍മഴ തകര്‍ത്തുപെയ്യുകയാണ്. കേരളത്തില്‍ 20 ശതമാനം അധികമഴ കിട്ടി.
Next Story

RELATED STORIES

Share it