Flash News

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും ; സംസ്ഥാനതല പ്രവേശനോല്‍സവം തിരുവനന്തപുരത്ത്

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും ; സംസ്ഥാനതല  പ്രവേശനോല്‍സവം  തിരുവനന്തപുരത്ത്
X


തിരുവനന്തപുരം: രണ്ടു മാസത്തെ മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. സംസ്ഥാനതല പ്രവേശനോല്‍സവം ഊരുട്ടമ്പലം ഗവ. എല്‍പി-യുപി സ്‌കൂളിലാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുരുന്നുകളെ സ്വാഗതം ചെയ്യും. അധഃസ്ഥിതര്‍ക്ക് അക്ഷരം നിഷേധിച്ചവര്‍ക്കെതിരേ കേരളത്തില്‍ ആദ്യമായി പ്രതിഷേധസമരം നടന്ന വിദ്യാലയമാണ് സംസ്ഥാനതല പ്രവേശനോല്‍സവത്തിന് വേദിയാവുന്നത്. അക്ഷരവെളിച്ചത്തിനായി അധഃസ്ഥിതര്‍ നടത്തിയ ആദ്യ കലാപമായ കണ്ടല ലഹളയുടെ സ്മരണയ്ക്കായി നിര്‍മിച്ച ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ജനകീയ വിദ്യാഭ്യാസ മാര്‍ഗരേഖയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ നവാഗതരെ കഥ പറഞ്ഞുകൊടുത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ക്ലാസിലേക്ക് വരവേല്‍ക്കും. സംസ്ഥാനതല പരിപാടിക്കു പുറമെ എല്ലാ ജില്ലകളിലും പ്രവേശനോല്‍സവം ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it