Flash News

സംസ്ഥാനത്തെ ആദ്യ കാര്‍ഷിക ജീനോമിക്‌സ് ലബോറട്ടറി കൊച്ചി സ്മാര്‍ട് സിറ്റിയില്‍



കൊച്ചി: ജനിതകഘടനകള്‍ വിശകലനം ചെയ്ത് സസ്യങ്ങളിലും മൃഗങ്ങളിലും കാര്‍ഷിക വിളകളിലും ഭക്ഷ്യോല്‍പാദനത്തിനുള്ള വളര്‍ത്തുമൃഗങ്ങളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യ കാര്‍ഷിക ജീനോമിക്‌സ് ലബോറട്ടറിയായ അഗ്രിജിനോം ലാബ്‌സ് ഈ മാസം 15ന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കും.  ഉദ്ഘാടനം തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. കെ രാമസ്വാമി നിര്‍വഹിക്കും. ഗുണവിശേഷങ്ങളുടെ ചിത്രീകരണം, വൈവിധ്യ വിശകലനം,  ജനിതകം, വംശം, ജനിതകശുദ്ധി, സങ്കരവര്‍ഗ ശുദ്ധി, സങ്കീര്‍ണ സ്വഭാവലക്ഷണങ്ങള്‍, രോഗപ്രതിരോധശേഷി എന്നിവ നിര്‍ണയിക്കുന്ന അത്യന്താധുനിക സജ്ജീകരണങ്ങളാണ് കൊച്ചി ലാബില്‍ ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it