malappuram local

സംസ്ഥാനത്തിന്റെ നേട്ടത്തില്‍ സാക്ഷരതാ പ്രസ്ഥാനം വഹിച്ച പങ്ക് വലുത്: മന്ത്രി

മലപ്പുറം: കേരളം വിദ്യാഭ്യാസ രംഗത്ത് നടത്തിയ മുന്നേറ്റത്തിലും നേടിയ അംഗീകാരങ്ങളിലും സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി കെഅബ്ദുറബ്ബ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സിന്റെ പത്താംബാച്ച് ക്ലാസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രേരക്മാരുടെ ഓണറേറിയം ഇരട്ടിയാക്കിയതും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതും പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വര്‍ധിപ്പിച്ചതും കേരളത്തിലെ വിദ്യാകേന്ദ്രങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും പ്രവര്‍ത്തകര്‍ക്ക് സമഗ്ര പരിശീലനം നല്‍കിയതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണെന്നും അദ്ദേ ഹം പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കത്ത ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ക്കും ജന പ്രതിനിധികളായ സാക്ഷരതാമിഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സാക്ഷരതാമിഷന്റെ ഉപഹാരം ചടങ്ങില്‍ മന്ത്രി നല്‍കി. പി ഉബൈദുളള എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എ പി ഉണ്ണികൃഷ്ണന്‍ പത്താംതരം തുല്യതാ പാഠപുസ്തകങ്ങള്‍ വിതരണോത്ഘാടനം നടത്തി.
കഴിഞ്ഞ പത്താംതരം തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെയും, പഠന കേന്ദ്രങ്ങളെയും അനുമോദിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ പ്രസിദ്ധീകരണമായ അക്ഷരകൈരളി മാസികയുടെ കാംപയിന്‍ ഉദ്ഘാടനം, പ്രേരക്മാര്‍ക്ക് നടത്തിയ ഉപന്യാസമല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനം എന്നിവയും നടന്നു. സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി സുധാകര്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, മെംബര്‍മാരായ അഡ്വ.—പി വി മനാഫ്, ഹനീഫ പുതുപറമ്പ്, ടി പി അഷ്‌റഫലി, എം ടി സലീന , സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്കടര്‍ എം സുജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ യു റഷീദ് , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുകുമാര്‍ കക്കാട്, നജീബ് കാന്തപുരം , കെ എം റഷീദ്, വി എം അബൂബക്കര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it