സംവിധായകന് വീട്ടില്‍ മരിച്ച നിലയില്‍
BY Sumeera SMR12 Jan 2016 4:29 AM GMT
Sumeera SMR12 Jan 2016 4:29 AM GMT
പാലക്കാട്: തിരക്കഥാകൃത്തും സംവിധായകനുമായ വി ആര് ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച പ്രിയദര്ശന് സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനം, താഹയുടെ ഈ പറക്കും തളിക, ധിം തരികിട തോം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരന്, കൗതുകവാര്‍ത്തകള്‍, ചെപ്പ്, കൗശലം, കാബിനറ്റ്, തോവാളപ്പൂക്കള്‍, ശോഭനം, പൈലറ്റ്സ്, അണുകുടുംബം. കോം, കല്യാണക്കുറിമാനം, ഹായ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് ഗോപാലകൃഷ്ണനാണ്.
ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന് പ്രിയദര്‍ശന്റെ സഹപാഠിയും സുഹൃത്തുമാണ്. ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, നായകന്, പറയാനുംവയ്യ പറയാതിരിക്കാനും വയ്യ, തത്തമ്മേ പൂച്ച പൂച്ച തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. ഭാര്യ: ഗീത. മക്കള്‍: അര്ജുന്(സോഫ്റ്റ്വെയര് എന്‍ജിനീയര്‍, മംഗലാപുരം), അരവിന്ദ്(പ്ലസ്ടു വിദ്യാര്‍ഥി). സംസ്കാരം ഇന്ന്.

Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMT