സംവിധായകന്‍ രാജേഷ് പിള്ള ഗുരുതരാവസ്ഥയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് രാജേഷ് പിള്ളയെ വ്യാഴാഴ്ച രാത്രിയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഇടയ്ക്ക് ചികില്‍സയ്ക്ക് എത്താറുള്ള രാജേഷ് പിള്ളയെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ട്രാഫിക്, വേട്ട എന്നിവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രങ്ങള്‍.
Next Story

RELATED STORIES

Share it