സംവരണ സമുദായങ്ങള്‍ നാളെ സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും

കൊച്ചി: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് എഴുപതോളം സംവരണ സമുദായങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംവരണ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ചു നടത്തുമെന്ന്് സംസ്ഥാന കോ-ഓഡിനേറ്റര്‍ വി ആര്‍ ജോഷി, കണ്‍വീനര്‍മാരായ ഷാജി ജോര്‍ജ്, എന്‍ കെ അലി എന്നിവര്‍ അറിയിച്ചു. രാവിലെ 11ന് പാളയം സ്‌ക്വയറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. സാമൂഹിക സമത്വ മുന്നണി, സംവരണ സമുദായ മുന്നണി, പിന്നാക്ക സമുദായ വിമോചന മുന്നണി, പിന്നാക്ക അവകാശ സംരക്ഷണ സമിതി, പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍, മുസ്‌ലിം സംഘടനകള്‍, ശ്രീനാരായണ പ്രസ്ഥാനങ്ങള്‍, ദലിത് സംഘടനകള്‍,  മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റീസ് ഫ്രണ്ട്, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എഴുപതോളം സംവരണസമുദായ പ്രസ്ഥാനങ്ങളാണ് പ്രക്ഷോഭ പരിപാടികളില്‍ അണിനിരക്കുന്നത്. റാലികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഗമിക്കും. മഹാസംഗമം സംയുക്ത സമരസമിതി രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡില്‍ തുടക്കം കുറിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള മുന്നാക്ക വിഭാഗ സംവരണം സര്‍ക്കാര്‍ സര്‍വീസിലേക്കും വ്യാപിപ്പിക്കുമെന്ന നയം തിരുത്തി പ്രഖ്യാപനം നടത്തണം.   സാമൂഹിക സമത്വ മുന്നണിയുടെയും പട്ടികജാതി വര്‍ഗ സംയുക്ത സമിതിയുടെയും നേതൃത്വത്തില്‍ സംവരണ സംരക്ഷണറാലിയും പ്രതിഷേധ സംഗമവും നാളെ തിരുവനന്തപുരത്ത് നടക്കും.
Next Story

RELATED STORIES

Share it