സംവരണ നയം മാറ്റില്ല: പാസ്വാന്‍

കൊലാപൂര്‍: എന്‍ഡിഎ സര്‍ക്കാര്‍ തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നിലവിലുള്ള സംവരണ നയത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍. സംവരണ നയം പുനപ്പരിശോധിക്കുമെന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it