Pathanamthitta local

സംവരണ നയം അംബേദ്ക്കറുടെ സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നത്: പുന്നല ശ്രീകുമാര്‍

തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംവരണ നയം ഭരണഘടനാ ശില്‍പ്പി ഡോ.ബി ആര്‍ അംബേദ്ക്കര്‍ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നതാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിവൈഎം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംബേദ്ക്കറിന്റെ ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസം സാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാവിരുദ്ധമായ നടപടികളെ ചെറുക്കുവാന്‍ സംവരണ സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകേണ്ടതെന്നും, സംസ്ഥാന സര്‍ക്കാരിന്റെ സാമുദായിക അട്ടിമറി നീക്കങ്ങള്‍ക്കെതിരെ 11ന് തിരുവനന്തപുരത്ത് കെപിഎംഎസിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും കേരളത്തില്‍ ചരിത്രമായി മാറുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കെപിവൈഎം സംസ്ഥാന പ്രസിഡന്റ്— അനില്‍ ബെഞ്ചമിന്‍ പാറ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സുഭാഷ് എസ് കല്ലട, പി ജനാര്‍ദ്ദനന്‍, പി കെ രാജന്‍, എ സനീഷ് കുമാര്‍, ടി എസ് രജികുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it