സംവരണത്തെ പൂര്‍ണമായി പിന്തുണയ്ക്കും; ആര്‍എസ്എസ് മലക്കംമറിഞ്ഞു

പട്‌ന: സംവരണം സംബന്ധിച്ച വിവാദ പ്രസ്താവനയില്‍നിന്ന് ആര്‍എസ്എസ് മലക്കംമറി ഞ്ഞു. സംവരണവ്യവസ്ഥയെ സംഘടന പൂര്‍ണമായി പിന്തുണയ്ക്കുന്നെന്ന് ആര്‍എസ്എസിന്റെ വടക്കുകിഴക്കന്‍ മേഖലാ കാര്യവാഹ് ഡോ. മോഹന്‍സിങ് വ്യക്തമാക്കി. സംവരണ സമ്പ്രദായം പുനപ്പരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതു വിവാദമായ പശ്ചാത്തലത്തിലാണ് സംഘടന പുതിയ വിശദീകരണം നല്‍കിയത്.
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിമര്‍ശകര്‍ വളച്ചൊടിക്കുകയായിരുെന്നന്ന് ഡോ. മോഹന്‍സിങ് പറഞ്ഞു. നിലവിലെ സംവരണനയം പുതുക്കിനിശ്ചയിക്കണമെന്ന ഭാഗവതിന്റെ പ്രസ്താവന രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവച്ചിരു ന്നു. സംവരണ വിഷയത്തില്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഭാഗവതിന്റെ പ്രസ്താവന വളച്ചൊടിച്ചതിലൂടെ നടന്നതെന്ന് സിങ് ആരോപിച്ചു.അതേസമയം, നിലവില്‍ ഒബിസിക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവര ണത്തെ അംഗീകരിക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പിനെ പിന്നാക്കക്കാരും സവര്‍ണരും തമ്മിലുള്ള പോരാട്ടമായി തിരിച്ചുവിടാനാണ് നിതീഷ്‌കുമാറും ലാലുവും ശ്രമിക്കുന്നത്. ഒരു പാവപ്പെട്ടവന്റെ മകനെ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടിയാണ് ബിജെപി- അമിത്ഷാ പറഞ്ഞു.എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് പ്രതിഷേധിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവത്തിലും കര്‍ണാടകയില്‍ കല്‍ബുര്‍ഗിയെ വധിച്ചതിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു ഷായുടെ പ്രതികരണം. രണ്ടു സംസ്ഥാനങ്ങ ളും ഭരിക്കുന്നത് ബിജെപിയല്ലെ ന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയെന്നും ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it