സംവരണത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കും: എന്‍എസ്എസ്

ചങ്ങനാശ്ശേരി: ജാതി സംവരണത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായര്‍. ബജറ്റ് അവതരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംവരണ സമുദായം ഭൂരിപക്ഷമായതു കൊണ്ടു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്കായി ചായുകയാണ്. മുന്നാക്ക സമുദായങ്ങളിലെ  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രമായിട്ടെങ്കിലും ദേശീയതലത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാതിരിക്കുന്നതു ഈ വിഭാഗത്തോടു കാണിക്കുന്ന അവഗണനയും വിവേചനവുമാണ്.വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രീണനം മുന്നോക്ക വിഭാഗത്തെ മാത്രം പൂര്‍ണമായും ചവിട്ടിത്താഴ്ത്താനുള്ള നടപടിയാണ്. നിലവിലെ സംവരണം നില—നിര്‍ത്തി സംവരണേതര സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കെങ്കിലും സംവരണവും മറ്റ് ആനുകൂല്യവും നല്‍കണമെന്നുള്ള റിട്ട. മേജര്‍ എസ് ആര്‍ സിന്‍ഹു കമ്മീഷന്‍  റിപോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ എന്‍എസ്എസ് ആവശ്യപ്പെട്ടു. മന്നത്തു പത്മനാഭന്റെ ജന്മദിനം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു പൊതു ഒഴിവുദിനമായി പ്രഖ്യാപിച്ചെങ്കിലും നെഗോഷ്യബിള്‍ ഇന്‍—സ്ട്രുമെന്റ് ആക്റ്റിന്റെ പരിധിയില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കു ഈ അവധി ബാധകമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ എന്‍എസ്എസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it