സംവരണം; ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല ഉപവാസത്തിന്

അഹ്മദാബാദ്: പട്ടേല്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം ലഭ്യമാക്കുന്നതിന് ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങും. ആവശ്യം അംഗീകരിക്കുന്നതു വരെ ഉപവാസം തുടരുമെന്ന് പട്ടേല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഉപവാസം തന്റെ അവസാനത്തെ പോരാട്ടമായിരിക്കും. ഒന്നുകില്‍ താന്‍ ജീവന്‍ നല്‍കും. അല്ലെങ്കില്‍ ഞങ്ങള്‍ക്കു സംവരണം ലഭിക്കും. പാട്ടീദാര്‍ ക്രാന്തി ദിവസമായ ആഗസ്ത് 25ന് ഉപവാസം തുടങ്ങും- അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് ആഗസ്ത് 25നാണ് സംവരണത്തിനായി ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി വന്‍ റാലി സംഘടിപ്പിച്ചത്. റാലി അക്രമാസക്തമാവുകയും പോലിസ് വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it