സംവരണം: ഹരിയാന സര്‍ക്കാരിന് ജാട്ടുകളുടെ അന്ത്യശാസനം

ചണ്ഡീഗഡ്: ജാട്ടുകള്‍ക്ക് സംവരണം നടപ്പാക്കുന്ന കാര്യത്തി ല്‍ വ്യാഴാഴ്ചയ്ക്കകം ഹരിയാന സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ജാട്ട് നേതാക്കള്‍. വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ ഓള്‍ ഇന്ത്യാ ജാട്ട് മഹാസഭ നേതാവ് യശ്പാല്‍ മാലിക്കാണ് മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.
സര്‍ക്കാരിന് തങ്ങള്‍ നല്‍കിയ സമയം നാളെ അവസാനിക്കുകയാണ്. നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജാട്ട് പ്രക്ഷോഭകരെ കലാപത്തിനു പ്രേരിപ്പിച്ചു എന്നതടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രഫ. വിരേന്ദര്‍ സിങിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയുടെ രാഷ്ട്രീയ ഉപദേഷ്ടാവാണ് വിരേന്ദര്‍ സിങ്.
Next Story

RELATED STORIES

Share it