Kollam Local

സംവരണം വേണമെന്ന് നിര്‍ബന്ധമില്ല: പ്രാതിനിധ്യം മതി: പി രാമഭദ്രന്‍

കൊല്ലം: സംവരണം വേണമെന്ന് യാതൊരു നിര്‍ബന്ധവും പിന്നോക്കവിഭാഗങ്ങള്‍ക്കില്ലെന്നും അതിനുപകരമായി ജനസംഖ്യാനുപാതിക അധികാരപങ്കാളിത്തം നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡി—എഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ആവശ്യപ്പെട്ടു.സംവരണ സംരക്ഷണ ഏകാപനസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംവരണ സംരക്ഷണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സംവരണത്തിന്റെ ഫലമായി പിന്നോക്ക വിഭാഗങ്ങളെല്ലാം ഉന്നതിയിലെത്തിയെന്നും മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഒരു ജോലി പോലും കിട്ടുന്നില്ലെന്നും സംവരണവിരുദ്ധരും അവരെ പിന്‍പറ്റി രാഷ്ട്രീയ പാര്‍ട്ടികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും മേഖലയില്‍ പ്രാതിനിധ്യമില്ലാത്തവര്‍ക്ക് പരിഗണന നല്‍കുന്നതിനും പിന്നോക്കവിഭാഗങ്ങള്‍ എതിര്‍ക്കുന്നില്ല. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തലിന് വിധേയമായി സമസ്ത മേഖലകളില്‍ നിന്നും പുറത്താക്കപ്പെട്ട സമുദായങ്ങളുടെ ഭരണപങ്കാളിത്തത്തിനുളള അവസരമാണ്. അതില്‍ മായം ചേര്‍ക്കാന്‍ ആരും ശ്രമിച്ചാലും സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കുമെന്ന് രാമഭദ്രന്‍ പറഞ്ഞു.സമ്മേളനം പിന്നോക്കസമുദായ വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംവരണസംരക്ഷണഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് എംഎ സമദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാനേതാക്കളായ എ റഹീംകുട്ടി, അഡ്വ. എന്‍ രഘുനാഥന്‍, ഇര്‍ഫാന്‍ ഹനീഫ്, പ്രൊഫ. ജി മോഹന്‍ദാസ്, വികെ സിറാജുദ്ദീന്‍, എം കമാലുദ്ദീന്‍, ജെഎം അസ്‌ലം, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it